വാരാണസി: കുര്‍ത്തയില്‍ കൈചിഹ്നം പതിച്ച് വോട്ടു ചെയ്യാനെത്തിയ വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ് എടുത്തു. ഇന്നലെ രാവിലെ റായി കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് വോട്ടുചെയ്യാന്‍ എത്തിയത്. ആ സമയം കുത്തയില് കൈചിഹ്നം പതിപ്പിച്ചിരുന്നു.
ബൂത്തിെന്റ നൂറു മീറ്റര്‍ ചുറ്റളവില്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 126, 130 വകുപ്പുകള്‍ പ്രകാരം സീഗ്ര പോലീസാണ് കേസ് എടുത്തത്. ബിജെപിയും ആം ആദ്മിയും നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്. പോളിംഗ് ബൂത്തിന്റെ പത്തു മീറ്ററിനുള്ളില്‍ വാര്‍ത്താ ലേഖകരോട് റായി സംസാരിച്ചിട്ടുമുണ്ട്. അതും ചട്ടലംഘനമാണ്. ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് നടപടി എടുക്കും. പ്രത്യേക നിരീക്ഷകന് പ്രദീപ് കുമാര്‍ പറഞ്ഞു. മോദി നൂറു മീറ്റര്‍ ചുറ്റളവിനു പുറത്തു വച്ച് കൈയില്‍ താമര ചിഹ്നം പിടിച്ചതിനും വാര്‍ത്താ ലേഖകരെ കണ്ടതിനും കേസ് എടുത്തിരുന്നു. അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ ഏപ്രില്‍ മുപ്പതിനായിരുന്നു സംഭവം. മോദി താമര ചിഹ്നം പിടിച്ചതും വാര്‍ത്ത സമ്മേളനം നടത്തിയതും നൂറു മീറ്റര്‍ പരിധിക്കു പുറത്താണെന്ന് പിന്നീട് അധികൃതര്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: