ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ശേഷിയും പ്രകടമായി. ചില ചെറിയ സംഘര്‍ഷങ്ങളും വാക്പോരുകളും ഒഴിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനമുഹൂര്‍ത്തമായിരുന്നു തെരഞ്ഞെടുപ്പു വേള.
ഒരുവര്‍ഷം മുമ്പേതന്നെ യുപിഎ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ദൃശ്യമായിരുന്നു. എന്തായാലും പൊതുജനത്തിന്റെ മനസിലെ യുക്തമായ ഒരു ചോദ്യം ബിജെപിക്ക് കാര്യങ്ങള്‍ യാഥാത്ഥ സ്ഥിതിയിലാക്കാനും അതിന് നേതൃത്വം കൊടുക്കാനും കഴിയുമോ എന്നതാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ഊ നടപടികളെല്ലാം ഒരു കുടുംബാധിപത്യപാര്ട്ടിയെപ്പോലെ അത്ര എളുപ്പമല്ല. പക്ഷേ, ഒട്ടേറെ തടസങ്ങള്‍ ഉണ്ടായിരുന്നിട്ടും 2013 സെപ്തംബര്‍ 13ന് പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ പേര് ഞങ്ങള്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് രാഹുല്‍-മോദി നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്നും ആ മത്സരത്തില്‍ മോദി വിജയിക്കുമെന്നുംഞ്ഞാന് എന്റെ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുപിഎ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം അത്ര തീവ്രമായിരുന്നു. അതിനാല്‍ മോദി അനുഭാവവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ മുഖ്യമാകുമെന്നും ഞാന്‍ പറഞ്ഞിരുന്നു.
ഈ തെരഞ്ഞെടുപ്പിലെ പ്രധാന കാര്യം മോദി പ്രകടിപ്പിച്ച ശക്തിയാണ്. പ്രചാരണകാലത്ത് ഒരു യോഗവും അദ്ദേഹം പങ്കെടുക്കാത്തതായില്ല. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അദ്ദേഹമെത്തി, ബിജെപിക്ക് നാമമാത്രമായ സാന്നിധ്യമുള്ളിടത്തും അദ്ദേഹം വമ്പിച്ച ചലനവും സ്വാധീനവും ഉണ്ടാക്കി കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാക്കി.
തെരഞ്ഞെടുപ്പിലെ പതിവുപരിപാടികളായ, ആര്‍ടിഐ ബില്‍, ഭക്ഷ്യസുരക്ഷാ ബില്‍, ഭൂനിയമബില് തുടങ്ങിയവ പാസാക്കിയെന്നും മറ്റുമുള്ള കോണ്‍ഗ്രസ് ഭരണനേട്ടമെന്ന പ്രചാരണം കാര്യമായി ഏശിയില്ല. കാര്യങ്ങള്‍ തെറ്റായ വഴിക്കാണെങ്കില്‍ ജനപ്രിയ പദ്ധതികള്‍ പോലും ഫലമുള്ളതാകില്ല. ഖേദകരമെന്ന് പറയാം നിലവിലുള്ള പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്വേദയിലെങ്ങും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍പോലും മോദിക്കെതിരെ ക്ഷോഭവും മോശം വികാരവും പ്രകടിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളുമായി പത്രസമ്മളന വേദികളില്‍ ഇരുന്നതേയുള്ളൂ.
പോളിംഗ് സ്റ്റേഷന് പരിസരത്ത് എതിര്‍പാര്‍ട്ടിക്കാരെ വിരട്ടുന്നതും പ്രദേശം സ്വാധീനത്തിലാക്കുന്നതും നിശ്ശബ്ദമായി ബൂത്തുപിടിക്കുന്നതും വ്യാപകമായിരുന്നു. ഭാവിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത വോട്ടിംഗ് ശതമാനത്തിന് കാരണം വമ്പന്‍ റാലികളും പ്രചാരണങ്ങളുമായിരുന്നു. പ്രചാരണരീതികളിലും മാറ്റമുണ്ടായി. പതിവ് സമ്പ്രദായങ്ങള്‍ക്ക് പുറമെ മാധ്യമങ്ങള്‍, പരസ്യസംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ എന്നിവ വ്യാപകമായി ഉപയോഗിച്ചു. ഭാവിയില്‍ ഇത്തരം സംവിധാനങ്ങള്‍ വ്യാപകമാക്കുമെന്ന് ഞാന്‍ കരുതുന്നു.
വമ്പിച്ച വോട്ടിംഗ് ശതമാനം നിര്‍ണായകമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആ നിര്‍ണായകവോട്ട് മോദി അനുകൂലമായിരിക്കും, ബിജെപി അനുകൂലമായിരിക്കും, എന്‍ഡിഎ അനുകൂലമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: