2014-ലെ പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലം കാത്തിരിക്കുകയാണ്. നമുക്കിപ്പോള്‍ മുമ്പിലുള്ളത് എക്സിറ്റ് പോള്‍ ഫലം മാത്രമാണ്. തെരഞ്ഞെടുപ്പു ഫലം എന്തായാലും താന്‍ പ്രധാനമന്ത്രിപദം രാജിവെക്കുമെന്നും അധികാരം കോണ്‍ഗ്രസ് പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ പുതുതലമുറ നേതാക്കള്‍ക്കു കൈമാറുമെന്നും പ്രസ്താവിച്ചു. കഴിഞ്ഞ 10 വര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അടുത്തുനിന്നു വീക്ഷിക്കാന്‍ എനിക്കവസരമുണ്ടായി. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷം എനിക്ക് രാജ്യസഭയിലെ അദ്ദേഹത്തിന്റെ ഓരോ ചെറിയ ഇടപെടലുകളും പ്രകടനങ്ങളും നേരിട്ടറിഞ്ഞു. അദ്ദേഹത്തിന്റെ പത്തുവര്‍ഷം കഴിയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിലയിരുത്തുകയാണ്.
വളരെ നല്ലൊരു ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം എന്നത് നിസ്തര്‍ക്കമാണ്. 1991-ല്‍ സാമ്പത്തിക പരിഷ്കാരങ്ങഹക്കു തുടക്കം കുറിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവില്‍നിന്ന് അദ്ദേഹത്തിനു നല്ല പിന്തണ കിട്ടി. എല്ലാക്കാലത്തും നിയന്ത്രണങ്ങളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഒരു പരിഷ്കരണക്കാരന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപനം വിശ്വാസയോഗ്യമായിരുന്നു. പി. വി. നരസിംഹറാവു പക്ഷേ ഒരിക്കലും അദ്ദേഹം അര്‍ഹിച്ചിരുന്ന സ്ഥാനം മന്മോഹനു കൊടുത്തിരുന്നില്ല. ചരിത്രം അദ്ദേഹത്തെ പുനരവലോകനം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അടുത്തിടെ ഞാനദ്ദേഹത്തോട് അഭിപ്രായപ്പെടുകയുണ്ടായി, അദ്ദേഹത്തിന്റെ വൈയക്തിക സ്മരണകള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, പ്രത്യേകിച്ച് 1991-96 കാലഘട്ടത്തിലേതെന്ന്. അക്കാലത്ത് ധനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അവശേഷിപ്പിച്ച കാല്പാടുകള് ഏറെക്കാലം അനുസ്മരിക്കപ്പെടുകതന്നെ ചെയ്യും. സോണിയാഗാന്ധി പ്രധാനമന്ത്രിപദത്തില്നിന്നുള്ള തന്റെ പേര് പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായി തീര്‍ന്ന സാഹചര്യത്തിലാണ് ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം സോണിയാഗാന്ധി പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ്. ആ പരിമിതികള്‍ക്കുള്ളില്‍നിന്നാണ് അദ്ദേഹത്തിനു പ്രവര്‍ത്തിക്കേണ്ടിവന്നത്.
അദ്ദേഹത്തിന്റെ രണ്ടു ശക്തമായ ഗുണങ്ങള്‍ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒന്നാമതായി, അദ്ദേഹത്തോട് നിങ്ങള്‍ ഏതു ഗൗരവ വിഷയം സംസാരിച്ചാലും അദ്ദേഹത്തിലെ പണ്ഡിതന് പുറത്തുവരും. അളന്നു തൂക്കിയ വാക്കുകള്‍ പ്രയോഗിക്കും, അതു പറയും മുമ്പ് അതിന്റെ സ്ഫുരണം പ്രകടിപ്പിക്കും. രണ്ടാമതായി, അദ്ദേഹത്തിന്റെ വ്യക്തിപരമായ ധര്‍മ്മ നീതി ഉന്നതമായിരുന്നു. പാണ്ഡിത്യം ഉള്ളതിനാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെല്ലാം ആവശ്യമായ വായന നടത്തി അദ്ദേഹം സജ്ജനായിരുന്നു.
എങ്കിലും രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഒരിക്കലും അദ്ദേഹം നേതാവിനെപ്പോലെയായിരുന്നില്ല. അതിനുള്ള കാരണം വ്യക്തമാണ്. അദ്ദേഹം ഒരിക്കലും വഞ്ചി മുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. നിയന്ത്രിതമായ അധികാരത്തിന്റെ കുപ്പായമാണ് താന്‍ ധരിച്ചിരിക്കുന്നതെന്ന് മന്മോഹന്സിംഗിന് അറിയാമായിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടിയെ നയിക്കുന്ന കുടുംബത്തേയും തൃപ്തിപ്പെടുത്തി നില്‍ക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നിര്‍ണായകമായ പല തീരുമാനങ്ങളും ദേശീയ ഉപദേശക സമിതി കൈക്കൊണ്ടപ്പോഴും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാഹുല്‍ഗാന്ധി കീറിയെറിഞ്ഞപ്പോഴും പ്രധാനമന്ത്രി ഒരു നേതാവല്ലാതെ തന്റെ അഭിപ്രായം പറയാതെ എല്ലാം സ്വീകരിക്കുന്ന ഒരാളായി തുടന്നു. തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ മറ്റുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങളും ഏതെങ്കിലും എതിര്‍പ്പു പറയാതെ പ്രധാനമന്ത്രി അംഗീകരിച്ചത് അദ്ദേഹത്തിന്റെ പിടിപ്പുകേടായിരുന്നു. അന്തിമവാക്ക് ഒരിക്കലും അദ്ദേഹത്തിന്റേതായിരുന്നില്ല. ധനമന്ത്രിയായിരിക്കെ നികുതിക്കാര്യത്തില്‍ അദ്ദേഹം കൈക്കൊണ്ട നയ- നിയമ തീരുമാനങ്ങളെ അദ്ദേഹം പ്രധാനമന്ത്രിയിരിക്കെ നിരാകരിച്ചു. അതിന്റെ ഭവിഷ്യത്തുകള്‍ അറിയാവുന്ന ആളെന്ന നിലയില്‍ അദ്ദേഹം അതിനെതിരേ നില്‍ക്കണമായിരുന്നു. അങ്ങനെ എതിരുനിന്ന്, കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി കണ്ടപ്പോള്‍ അത് റദ്ദാക്കിയിരുന്നെങ്കില്‍, ടു ജി അഴിമതി കണ്ടപ്പോള്‍ കോടതി അതു റദ്ദാക്കുന്നതിനു മുമ്പ് റദ്ദു ചെയ്തിരുന്നെങ്കില്‍ ചരിത്രത്തില്‍ അദ്ദേഹം തികച്ചും വേറിട്ടൊരു രീതിയില്‍തന്നെ രേഖപ്പെടുത്തപ്പെട്ടേനെ. സ്വന്തം പാര്‍ട്ടിയില്‍ എഴുന്നേറ്റു നിന്ന് അഭിപ്രായം പറയാനുള്ള കഴിവില്ലായ്മയാണ് അദ്ദേഹത്തെക്കുറിച്ച് ചരിത്രകാരന്മാര്ക്ക് മറ്റൊരു കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയത്.
തിരശ്ശുല വീഴുമ്പോള്‍ പത്തുവര്‍ഷത്തെ സുദീര്‍ഘ കാലം ഇന്ത്യാ സര്‍ക്കാരിനു നേതൃത്വം കൊടുത്ത പ്രധാനമന്ത്രി മാന്യമായും മര്യാദയോടെയും പുറത്തേക്കു പോകുകയാണ്. അദ്ദേഹം മുതിര്‍ന്ന ഒരു മാന്യനായും രാജ്യത്തെ നയിച്ച വിശിഷ്ട വ്യക്തിയായും അറിയപ്പെടും. അദ്ദേഹം യഥാസമയം ഉണര്‍ന്ന് എതിര്‍ക്കേണ്ടതിനെ എതിര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ ബഹുമാന്യതയോടെ അദ്ദേഹത്തെ പരിഗണിച്ചേനെ.
പൊതുരംഗത്ത് കൂടുതല്‍ കാലം സേവനമനുഷ്ഠിക്കാനും മികച്ച ആരോഗ്യം ഉണ്ടാകുവാനും താന്‍ ആശംസിക്കുകയാണ്. ഒരു പക്ഷെ മന്മോഹന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ എഴുതാന്‍ തീരുമാനിച്ചാല്‍ 1991 മുതല്‍ 96 വരെയുള്ള അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് വായിക്കാനായിരിക്കും ഞാന്‍ ഇഷ്ടപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: