മംഗലാപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനത്തിന് ലഭിച്ചത് 88 എന്‍ട്രികള്‍. കൃത്യമായി ഫലം പ്രവചിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന് നേതാവ് നരേന്ദ്ര നായകാണ് മത്സരം സംഘടിപ്പിച്ചത്. ജ്യോതിഷികളേയും ഭാവി പ്രവചിക്കുന്നവരേയും മാത്രമെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതാണ് നിബന്ധന. മെയ് 12 വരെയായിരുന്നു അപേക്ഷകള്‍ അയക്കാനുള്ള അവസാന തിയതി. ജ്യോതിഷത്തിലുള്ള ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനാണ് ഇത്തരത്തില്‍ പ്രവചന മല്‍സരം സംഘടിപ്പിക്കുന്നതെന്ന് നായക് വ്യക്തമാക്കി. അല്പം ബുദ്ധിയുള്ള ആര്‍ക്കും പ്രവചിക്കാവുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അനവധി ആളുകളാണ് ഇത്സംബന്ധിച്ച് ജ്യോത്സ്യനേയും ഭാവി പ്രവചിക്കുന്നവരേയും സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അധ്യാപക ജോലിയില്‍ നിന്നു പിരിഞ്ഞപ്പോള്‍ ലഭിച്ച പെന്ഷന് തുകയാണ് നായക് പാരിതോഷികമായി നല്‍കുന്നത്. എന്നാല്‍ മത്സരം പ്രഖ്യാപിച്ചതോടെ സാധാരണക്കാര്‍ ഉള്‍പ്പടെ 88 കത്തുകളാണ് ലഭിച്ചത്. ഇതില്‍ സിംഗപ്പൂര്‍, ഷില്ലോങ്ങില്‍ എന്നിവിടങ്ങളില്‍ നിന്നു വരെയുണ്ട്. സമയപരിധി കഴിഞ്ഞും 20ഓളം കത്തുകള്‍ ലഭിച്ചങ്കിലും അത് സ്വീകരിച്ചില്ല. പ്രവചനം ശരിയായാലും മറ്റ് പരീക്ഷകള്‍കൂടി അതിജീവിച്ചാല്‍ മാത്രമെ സമ്മാനത്തുക കൈമാറൂ.
തെരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ എന്‍ഡിഎ 200 മുതല്‍ 300 സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസിന് 78 മുതല്‍ 200 വരെയാകുമെന്നാണ് പ്രവചനങ്ങള്‍. 2009ലുംനായക് ഇത്തരത്തില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. 448 എന്‍ട്രികളാണ് അന്ന് ലഭിച്ച ത്. എന്നാല്‍ കഴിഞ്ഞതിനെ അപേക്ഷിച്ച് ഇത്തവണ അളുകളുടെ പങ്കാളിത്തം കുറവാണ്. ജ്യോതിഷശാസ്ത്രം ഒരു ശാസ്തമാണെന്നും അതില്‍ തെറ്റ് സംഭവിക്കില്ലെന്നും പല ജ്യോത്സ്യരും അഭിപ്രായപ്പെടൂന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: