ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 50-ലധികം സീറ്റുകള്‍ നേടും. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിറ്റ്പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷം നേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സഖ്യകക്ഷികളല്ലാത്ത ആരുടേയും പിന്തുണ തങ്ങള്‍ തേടില്ല. 272-ലധികം സീറ്റുകള്‍ എന്‍ഡിഎ നേടും. ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന ഒരു കേന്ദ്രമന്ത്രി മാത്രമുള്ള ഏതൊരു പാര്‍ട്ടിയേയും ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ഷാ പറഞ്ഞു. യുപിയില്‍ പാര്‍ട്ടി ചരിത്രവിജയം കുറിക്കും. ഇവിടെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് . പ്രത്യേകിച്ച് മോദി തരംഗം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 1998-ല്‍ 58 സീറ്റുകളാണ് യുപിയില്‍ ബിജെപി സ്വന്തമാക്കിയത്. ആ ചരിത്രം ഇക്കൊല്ലം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: