കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെയാണ് രാജ്യത്തെ മൊബൈല്‍ ബാങ്കിങ് ഇടപാടുകളില്‍ 50 ശതമാനത്തോളവും നടക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക്. 1.15 കോടി രജിസ്റ്റേര്‍ഡ് മൊബൈല്‍ ബാങ്കിങ് ഇടപാടുകാരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ രംഗത്ത് രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം എസ്.ബി.ഐ.യുടെ ആകെ ചെറുകിട ഉപഭോക്താക്കളില്‍ 4.5 ശതമാനത്തോളമാണ് മൊബൈല്‍ ബാങ്കിങ് രംഗത്തുള്ളത്. രണ്ടു വര്‍ഷം കൊണ്ട് ഇത് 10 മുതല്‍ 12 ശതമാനം വരെയും മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷം കൊണ്ട് 30-35 ശതമാനം വരെയും ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഏതു ഹാന്‍ഡ് സെറ്റ് ഉപയോഗിക്കുന്നവര്‍ക്കും മൊബൈല്‍ ബാങ്കിങ് പ്രയോജനപ്പെടുത്താമെന്നതാണ് എസ്.ബി.ഐ.യുടെ സവിശേഷത.
ഇന്ത്യയില്‍ അടുത്തിടെ അവതരിപ്പിക്കപ്പെട്ട മെസേജ് ബാങ്കിങ്ങിനെക്കുറിച്ചു ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ മൊബൈല്‍ വഴിയുള്ള ബാങ്കിങ്ങിന്റെ കാര്യത്തില്‍ ഒരു വിസ്ഫോടനം തന്നെയാവും ഉണ്ടാകുകയെന്ന് എസ്.ബി.ഐ. ചെയര്മാന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഉടന്‍ നടപ്പിലാകുന്ന പെയ്മെന്റ് ബാങ്കുകളുടെ കാര്യത്തിലും മൊബൈല്‍ ബാങ്കിങ് വലിയൊരു പങ്കാവും വഹിക്കുകയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: