ജയ്പൂര്‍: പാക്കിസ്ഥാനില്‍ നിന്നും ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. രാജസ്ഥാനിലൂടെയാണ് ഭീകരര്‍ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാന് പോലീസിലെ ഭീകര വിരുദ്ധ സംഘമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
15 പേരടങ്ങുന്ന ഭീകരരുടെ സംഘമാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ബിഎസ്എഫ് സേന അതിര്‍ത്തി പ്രദേശങ്ങളില്‍ പെട്രോളിംഗ് നടത്തുന്നുണ്ട്.
ബിക്കാനര്‍ ജോഥ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സൈന്യം പെട്രോളിംഗ് നടത്തുന്നത്. എസ്പിക്കും ഐജിക്കുമെല്ലാം എ.റ്റി.എസ് കത്തയച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് നുഴഞ്ഞു കയറ്റം വലിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: