കാസര്‍കോട്: യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിവറേജസ് വിപണന കേന്ദ്രങ്ങള്‍ക്കുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്. സംസ്ഥാന ട്രഷറര്‍ എം.വിജയ്കുമാര്‍ റൈക്ക് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ വിജയ്കുമാറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ രണ്ട് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്.സുനിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒന്‍പത് പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
കണ്ണൂരിലും ബിവറേജസ് ഷോപ്പുകളിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: