ന്യൂദല്‍ഹി: സൈന്യത്തിന് സിയാചിന്‍ മേഖലയില്‍ പ്രത്യേക ഉപയോഗത്തിനുള്ള 197 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 6000 കോടി രൂപയുടെ കരാര്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്ന് റദ്ദാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന സമിതിയുടേതാണ് തീരുമാനം.
വ്യോമസേനയുടെയും കരസേനയുടെയും പഴക്കം ചെന്ന ചീറ്റ- ചേതക് കോപ്റ്ററുകള്‍ക്കു പകരമാണ് ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
വകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്ലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അന്തര്‍വാഹിനികളുടെ കാലാനുസൃതമായ പുതുക്കലിന് 4,800 കോടി രൂപയും 118 അര്ജുന് എം.കെ. ടാങ്ക്-ടു കള്‍ വാങ്ങുന്നതിന് 6,600 കോടിയും ഉള്‍പ്പെടെ 17,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്കി.
ഹെലികോപ്റ്റര്‍ കരാറില്‍നിന്ന് പിന്വാങ്ങുന്നതുവഴി അത്തരത്തിലുള്ള 400 ഹെലികോപ്റ്ററുകള്‍ ഭാരതത്തിനു സ്വന്തമായി നിര്‍മ്മിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ തീരുമാനം വഴി ഭാരതത്തിലെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ 40,0000 കോടി രൂപയുടെ വ്യവസായ ഇടപാടുകളാണു നടക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് റഷ്യയുടെ കാമോവ്, യൂറോപ്യന്‍ കമ്പനിയായ യൂറോ കോപ്റ്റര്‍ എന്നീ കരാര്‍ നേടാന്‍ മത്സരിക്കുന്ന സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ റദ്ദാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആയുധം വാങ്ങല്‍ ഇടപാടിനെ തുര്‍ന്നുള്ള അഴിമതിക്കേസില്‍ രണ്ടര വര്‍ഷമായി സിബിഐ അന്വേഷണം നടന്നുവരികയാണ്. ചില ആരോപണങ്ങളില്‍ കോടതിയില്‍ വിചാരണയും നടക്കുന്നുണ്ട്. ഈ കരാറില്‍ നിന്നാണ് കുഴപ്പക്കാരായ അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയെ നേരത്തേ ഒഴിവാക്കിയിരുന്നത്. 2007-ല്‍ ടെണ്ടര്‍ വിളിച്ചതാണ് ഈ കരാര്‍.
ചൈനാ അതിര്‍ത്തിയില്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിനായി 40 അര്ജ്ജുന് ടാങ്കുകളുടെ ചേസിസ് വാങ്ങാന്‍ 420 കോടിയുടെ പദ്ധതിക്കും ഇന്നലെ സമിതി അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: