തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കൂടുതല്‍ മണ്ടനാവാതെ രാജി വയ്ക്കാനുള്ള സുവര്‍ണാവസരമാണ് മുഖ്യമന്ത്രി കൈവന്നിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്രയേറെ ഉളുപ്പില്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിലെത്തിയ നാള് മുതല്‍ സോളാര്‍ കേസിലും സലീംരാജ് ഭൂമിയിടപാട് കേസിലും ഉള്‍പ്പെടെ കോടതികളില്‍ നിന്നും മുഖ്യമന്ത്രി നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പോലീസിനെ സ്വാധീനിച്ചും അന്വേഷണം അട്ടിമറിച്ചും കേസ് ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് കോടതി തള്ളിയത്.
തന്റെ ആരോപണങ്ങള്‍ സുപ്രീം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. താനടക്കമുള്ള പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ചോദ്യമാണ് കോടതിയും ഉന്നയിച്ചത്. തിരിച്ചും മറിച്ചും അടിയും തൊഴിയും കിട്ടിയാലും നാണമില്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങി അഴിമതി നടത്തി സ്വന്തം കീശവീര്‍പ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തു വരുമെന്നാണ് കോടതി ചോദിച്ചത്. ഇത് തന്നെയാണ് പ്രതിപക്ഷവും ചോദിച്ചു കൊണ്ടിരിക്കുന്നത്.
തുടക്കം മുതല്‍ പാമോയില്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ ഉമ്മന്‍ചാണ്ടി തന്റെ അധികാരം ദുരുപയോഗിച്ചുവെന്നും വി.എസ് ആരോപിച്ചു. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ടൈറ്റാനിയം കേസിലും സമാനമായ തിരിച്ചടിയാണ് മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
രാജന് കേസില്‍ കോടതിയില്‍ നിന്ന് പ്രതികൂലമായ പരാമര്‍ശം ഉണ്ടായപ്പോള്‍ കെ.കരുണാകരന് രാജിവച്ച സാഹചര്യം ഉമ്മന്‍ ചാണ്ടി ഓര്‍ക്കണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: