കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിന്റെ വധവുമായി ബന്ധപ്പെട്ട് തലശ്ശേരി ലോക്കല്‍ പോലീസ് എട്ട് പേര്‍ക്കെതിരേ കേസെടുത്തു. ഒന്നാം പ്രതി കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമനാണ്. ഏഴ് സിപിഎം പ്രവര്‍ത്തകരാണ് മറ്റ് പ്രതികള്‍. നേരത്തെ പല കേസുകളിലും പ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ ഒന്നാം പ്രതി വിക്രമന്.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലും വിക്രമന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ വിക്രമന് പങ്കുളളതായി ടി.പിവധക്കേസില്‍ പിടിയിലായ ടി.കെ രജീഷ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: