കോഴിക്കോട്: ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുവാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. സിപിഎമ്മുകാരായ അന്വേഷണസംഘത്തെ ഉടന്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഒ.കെ വാസു അടക്കമുള്ള നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി ടി.പി പ്രേമേരാജന് സിപിഎമ്മുമായി അടുത്തബന്ധമുണ്ട്. അതിനാല്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ലുന്നും മുരളീധരന് വ്യക്തമാക്കി.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്കാന് ബിജെപി ആഗ്രഹിക്കുന്നില്ല. അണികള്‍ ചോര്‍ന്നു പോവുമെന്ന ഭീതി മൂലമാണ് സിപിഎം അക്രമം അഴിച്ചു വിടുന്നത്. ജനങ്ങള്‍ക്കിടയില്‍ ബിജെപിയെ കുറിച്ച് വിദ്വേഷം സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിന്റെ ഫലമായാണ് അക്രമണങ്ങളെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: