കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. താന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുന്ന സമയത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കുറെ നാളുകള്‍ക്കുശേഷം കണ്ണൂരിനെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതകത്തെകുറിച്ച് രാഷ്ട്രീയ ഇടപെടലില്ലാത്ത വിധം അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന് നേരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. അവര്‍ പ്രതികളെ കണ്ടെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം കൂട്ടായി എടുത്ത തീരുമാനമാണെന്നും എല്ലാ പ്രധാന തീരുമാനങ്ങളിലും പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പാമോയില്‍ കേസില്‍ മന്ത്രിസഭയ്ക്കോ നേതാക്കള്‍ക്കോ ഒന്നും മറയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: