തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴിലുള്ള പത്ത് ബിഎഡ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗളുരുവില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യുക്കേഷന്‍ ബോര്‍ഡ് അംഗീകാരം റദ്ദാക്കിയത്. ഇത് രണ്ടായിരം വിദ്യാര്‍ഥികളെയും ഇരുന്നൂറ് അധ്യാപക – അനധ്യാപകരെയും തീരുമാനം പ്രതികൂലമായി ബാധിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ ബി.എഡ് സെന്ററുകളുടെ അംഗീകാരമാണ് നഷ്ടമായത്. പത്ത് ബിഎഡ് സെന്ററുകളില്‍ ഒന്‍പത് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരില്‍ നിന്നുമെടുത്ത പാട്ടഭൂമിയിലാണ്. താല്‍ക്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ സ്ഥിര അധ്യാപകരമില്ല. ബി.എഡ് സെന്ററുകളുടെ മാനദണ്ഡങ്ങള്‍ കര്ശനമായിക്കോതോടെ രണ്ട് വര്‍ഷമുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി 50ലക്ഷം അനുവദിച്ചു. എല്ലാ ബിഎഡ് സെന്ററുകളിലും ഡോക്ടറേറ്റുള്ള പ്രിന്‍സിപ്പാള്‍മാരെയും നിയമിച്ചു. സര്‍ക്കാരും യൂണിവേഴ്സിറ്റിമായുള്ള ധാരണ പ്രകാരമുള്ള ഭൂമിയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വന്തമായി കെട്ടിടമില്ലയെന്ന മാനദണ്ഡം മറികടക്കാനും സര്‍വകലാശാലക്കു കഴിഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷനെ ബോധ്യപ്പെടുത്തിയാണ് ഓരോ വര്‍ഷവും ബിഎഡ് സെന്ററുകളുടെ അംഗീകാരം നീട്ടിവാങ്ങിയിരുന്നത്. പക്ഷെ അടുത്ത മാസം പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കെ അംഗീകാരം നീട്ടിവാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സര്‍വകലാശാല വീഴ്ചവരുത്തി. ബിഎഡ് സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്‍സിടിഇയെ ബോധ്യപ്പെടുത്താനും സര്‍വകശാലക്ക് കഴിഞ്ഞില്ല.
സര്‍ക്കാര്‍ ബിഎഡ് സെന്ററുകളുടെ അനുമതി റദ്ദാകുന്നതോടെ സ്വകാര്യ സാശ്രയ ബി.എഡ് സെന്ററുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകേണ്ട സാഹചര്യമുണ്ടാകും. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് സര്‍വകലാശാല നടപടി ക്രമങ്ങള്‍ വീഴ്ചവരുത്തിയതെന്ന് ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: