കൊച്ചി: മദ്യനയം സംബന്ധിച്ച വിഷയത്തിലെ സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്യാനാവില്ലെന്നും തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി. ബാറുകള്‍ പൂട്ടണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
മദ്യനയം പ്രഖ്യാപിക്കുമെന്നത് സര്‍ക്കാരിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന വാഗ്ദാനമായിരുന്നു. അതിനെ എതിര്‍ക്കാനാവില്ല. മദ്യ ഉപഭോഗം കുറച്ചു കൊണ്ട് വരണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.
ആരുടേയും മൗലികാവകാശമായി മദ്യവില്‍പ്പനയെ കാണാനാവില്ല, അതു കൊണ്ട് തന്നെ ബാറുടമകളുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് താല്‍ക്കാലികമാണെന്നും മദ്യനയം രൂപീകരിക്കുന്നതനുസരിച്ച് അത് റദ്ദാക്കാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.
അതേസമയം ബാറുടമകള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: