തിരുവനന്തപുരം : കണ്ണൂരില്‍ ആര്‍എസ്എസ് ജില്ലാ നേതാവിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജയിന് രാജിനെതിരെ പോലീസ് കേസെടുത്തു. ഐ റ്റി ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയതിനു തൊട്ടു പിറകെ “ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്രകാലമായി കാത്തു നില്ക്കുന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ ” എന്ന് ജെയിന് രാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു . മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് നീക്കം ചെയ്തെങ്കിലും പിന്നീട് വിശദീകരണവുമായി ജെയിന് രാജ് വീണ്ടും രംഗത്തെത്തിയിരുന്നു.
ജെയിന് രാജിനെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: