ന്യൂദല്‍ഹി: എല്ലാ പോലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് അമിക്കസ്ക്യൂറിയുടെ ശുപാര്‍ശ. അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കനാരായണനാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ ശുപാര്‍ശ ചെയ്തത്. മാധ്യമ വക്താക്കളായിരിക്കണം സ്റ്റേഷനുകളിലെത്തുന്ന കേസിനെപ്പറ്റി മാധ്യമങ്ങളെ അറിയിക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നു.
കേസിന്റെ വിവരങ്ങള്‍ അതത് ഘട്ടത്തിലല്ലാതെ അനാവശ്യമായി വെളിപ്പെടുത്താന്‍ പാടില്ലെന്നും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്നും വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് പകരം വാര്‍ത്താ കുറിപ്പുകള്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ട് വരാനായാണ് കോടതി ഗോപാല്ശങ്കരനാരായണനെ അമിക്കസ്ക്യൂറിയായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: