തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ക്ഷണിച്ചിരുന്നുവെന്ന് സര്‍ക്കാര്‍. പൊതുഭരണവകുപ്പിന്റെ പക്കല്‍ ഇതിന്റെ രേഖകളുണ്ട്.
ചടങ്ങിന് ക്ഷണിച്ചില്ലെന്ന വി.എസിന്റെ വാദം തെറ്റാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ചടങ്ങിന് ഔദ്യോഗികമായി ക്ഷണം ലഭിക്കാത്തതു കൊണ്ടാണ് പങ്കെടുക്കാത്തിരുന്നതെന്ന് നേരത്തെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: