https://www.youtube.com/watch?v=P6CYe8mHsco
ന്യൂദല്‍ഹി: മറ്റൊരാളെ പോലെ ആയി തീരാന്‍ സ്വപ്നം കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മറ്റൊരാളെ പോലെ ആയി തീരുന്നതിന് പകരം എന്തങ്കെിലും ചെയ്യുന്നതായി സ്വപ്നം കാണാനും മോദി കുട്ടികളോടായി പറഞ്ഞു.
ദേശീയ അധ്യാപകദിനത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
നിങ്ങള്‍ക്ക് ധാരാളം സ്വപ്നങ്ങള്‍ ഉണ്ടെന്ന് എനിക്കുറപ്പാണ്. നിങ്ങള്‍ ഈ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആര്‍ക്കും അതിനെ തടയാന്‍ സാധിക്കില്ലെന്നും മോദി വ്യക്തമാക്കി.
ലോകത്തിനാവാശ്യം നല്ല അധ്യാപകരെയാണെന്ന് പറഞ്ഞ മോദി യുവ തലമുറ എന്തു കൊണ്ടാണ് നല്ല അധ്യാപകരാകാന്‍ ആഗ്രഹിക്കാത്തതെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നമ്മുടെ യുവജനങ്ങള്‍ ഏറെ കഴിവുറ്റവരാണ്. കുട്ടികള്‍ ഉന്നത വ്യക്തികളുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ജീവചരിത്രങ്ങള്‍ വായിക്കുന്നതിലൂടെ സത്യങ്ങള്‍ കണ്ടത്തൊന്‍ സാധിക്കുമെന്നു മോദി വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
ദല്‍ഹിയിലെ മനേക് ഷാ ഓഡിറ്റോറിയത്തിലാണ് മോദി പ്രഭാഷണം നടത്തിയത്. പ്രസംഗത്തിനുശേഷം മോദി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ചെറുപ്പത്തില്‍ വിചാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുള്പ്പടെ പ്രമുഖര്‍ വേദിയിലും സദസിലുമായുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: