തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ തുടര്‍ച്ചയായി നടന്നു വരുന്ന സ്ഥലം മാറ്റങ്ങളില്‍ വിദ്യഭായാസ മന്ത്രി അബ്ദുറബ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.
സ്ഥലം മാറ്റങ്ങള്‍ വകുപ്പിന്റെ പദ്ധതികളെ താളം തെറ്റിക്കുന്നുവെന്നാണ് മന്ത്രിയുടെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നതരെയാണ് സ്ഥലം മാറ്റുന്നത്.
അടുത്തിടെ ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെഎം എബ്രഹാമിന് നല്‍കിയിരുന്നു. ഇതാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: