ലണ്ടന്‍: ലോകത്തെ നശിപ്പിക്കാനുള്ള ശേഷി ദൈവകണങ്ങള്‍ ക്കുണ്ടെന്ന് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ്. വളരെ ഉയര്‍ന്ന ഒരു ഊര്‍ജ്ജ നിലയില്‍ ദൈവകണം (ഹിഗ്ഗ്സ് ബോസോണ്‍) അസ്ഥിരമാകുകയും അത് വാക്വം ഡീക്കെ എന്ന പ്രതിഭാസത്തിന് കാരണമാകുമെന്നും ഹോക്കിംഗ് വ്യക്തമാക്കുന്നു.
പ്രതിഭാസത്തിന് മുമ്പ് മുന്നറിയിപ്പുകളൊന്നും ലഭിക്കില്ലെന്നും സ്ഥലകാല തകര്‍ച്ചയ്ക്ക് ഇത് കാരണമാകുമെന്നും ഹോക്കിംഗ് പറയുന്നു. സ്റ്റാര്‍മസ് എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പിലാണ് സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വെളിപ്പെടുത്തലുകള്‍.
100ബിഎന്‍ ജിഗാ ഇലക്ട്രോണ്‍ വോള്ട്ടിന് മുകളില്‍ ഊര്‍ജ്ജ നില എത്തുമ്പോഴാണ് ദൈവകണം അസ്ഥിരമാകാന്‍ തുടങ്ങുന്നത്. എന്നാല്‍ ഈ പ്രതിഭാസം സമീപഭാവിയിലൊന്നും സംഭവിക്കാനിടയില്ല.
2012ല്‍ സോണിലെ ഗവേഷകരാണ് ദൈവകണം കണ്ടെത്തിയത്. ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്ഗ്സിന്റെ ബഹുമാനാര്‍ത്ഥമാണ് ദൈവകണത്തിന് ഹിഗ്ഗ്സ് ബോസോണ്‍ എന്ന പേര് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: