ന്യൂദല്‍ഹി: സംസ്ഥാനത്തെ മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകള്‍ നല്കിയ അപ്പീലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്കി.
ഈ വിഷയത്തില്‍ ബാറുടമകളുടെ വാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദവും കോടതി കേള്‍ക്കും. അതിനുശേഷം മാത്രമെ അപ്പീലില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവു എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തങ്ങള്‍ക്ക് ബാറുകള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും മദ്യ നയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അന്തിമവിധി വരുന്നത് വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും കാട്ടി ബാറുടമകള്‍ ഇന്നലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: