തിരുവനന്തപുരം: കതിരൂര്‍ മനോജ് വധത്തില്‍ സിപിഎമ്മിന്റെ പങ്കിനെസംബന്ധിച്ച് സിപിഎം അഖിലേന്ത്യ സെക്രട്ടറി പ്രകാശ്കാരാട്ടിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന് കത്തെഴുതി.
കത്തിന്റെ ചുരുക്കം ഇങ്ങനെ: മനോജ് വധത്തിന് പിന്നില്‍ ആരാണെന്ന് സമാധാനം കാംക്ഷിക്കുന്ന ഏതൊരാള്‍ക്കും അര്‍ത്ഥശങ്കക്കിടയില്ലാതെ മനസ്സിലാകും. ഇത് സിപിഎം കത്യമായി ആലോചിച്ച് ഉറപ്പിച്ച് നടപ്പിലാക്കിയ പദ്ധതിണെന്ന് ആര്‍ക്കും ബോധ്യമാകും. പ്രകാശ് കാരാട്ട് കണ്ണൂര്‍ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരിടാന്‍ കണ്ണൂര്‍ മോഡലാണ് ശരിയെന്ന് പറഞ്ഞിരുന്നല്ലോ. കൊലപാതകത്തിലൂടെ നേരിടുക എന്നാണോ ഈ പ്രസ്താവന കൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കിയതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ആശയപരമായ സംഘട്ടനങ്ങള്‍ ഒരിക്കലും സംഘട്ടനത്തിന് കാരണമാവില്ല. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെടുത്തേണ്ടതാണ്. സിപിഎം ജനറല്‍സെക്രട്ടറിയായിരുന്ന ഇ.എംഎസ് ആര്‍എസ് എസ് ലീഡര്‍ ദത്തോപാന്ത് ഠേംഗ്ഡി യുമായി കണ്ണൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് അനുരഞ്ജന ചര്‍ച്ചനടത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
ആര്‍എസ്എസ് ആദര്‍ശങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകായാണ് താങ്കളുടെ പാര്‍ട്ടി കാലാകാലങ്ങളായി ചെയ്യുന്നത്. ബിജെപിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് താങ്കളുടെ പാര്‍ട്ടയെ അസഹിഷ്ണുക്കളാക്കിയിക്കുകയാണ്.
കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ടിയ, വര്‍ഗീയ സംഘട്ടനങ്ങളില്‍ ഒരു ഭാഗത്ത് എന്നും സിപിഎം ആണ്. ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് നരേന്ദ്രമോദിയുടെ വിജയം. സിപിഎമ്മിന്റെ പിന്ന്തിരിപ്പന് ആശയങ്ങളിലും, കപട മതേതരത്വത്തിനും ഇനി സ്ഥാനമില്ലെന്ന് താങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.
താങ്കളുടെ പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായ ബീജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മിക്കവരും ഒരു കാലത്ത് സിപിഎം പ്രവര്‍ത്തകരായിരുന്നു. ഒരാളെ എക്കാലവും അന്ധമായ രാഷ്ട്രീയ തടവറയില്‍ സൂക്ഷിക്കാമെന്നത് മിഥ്യാധാരണയാണ് എന്ന് താങ്കളുടെ പാര്‍ട്ടി മനസ്സിലാക്കണം.
ഞാന്‍ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു- ഇങ്ങനെ വളരെക്കാലം മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് താങ്കള്‍ മനസ്സിലാക്കണം. കാലാനുസൃതമായി മാറ്റമില്ലാത്ത താങ്കളുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ പരാജയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ആശയപരമായ യുദ്ധത്തിന് ബിജെപി തയ്യാറാണ്. താങ്കളുടെ പാര്‍ട്ടി അതിന് തയ്യാറാണോ? താങ്കളുടെ പാര്‍ട്ടി ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന അക്രമരീതിക്ക് ജനാധിപത്യസംവിധാനത്തില്‍ സ്ഥാനമില്ല. അതുകൊണ്ട്തന്നെ താങ്കളുടെ പ്രവര്‍ത്തകരെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
നിലനില്‍പ്പിനായി രാഷ്ടീയ എതിരാളികളെകെന്നൊടുക്കുന്ന അജണ്ട അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: