ന്യൂദല്‍ഹി: തീരദേശ പരിപാലന നിയമത്തില്‍ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. തീരദേശമേഖലയില്‍ ഇവര്‍ക്ക് വീട് വെയ്ക്കാമെന്നും ജനങ്ങളുടെ പ്രശ്നം പഠിക്കാന്‍ ഭൗമ സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കുമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്.
പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തീരദേശമേഖലകളില്‍ സ്വന്തം വീടുകള്‍ പണിയുന്നതിനും വീടുകള്‍ പുതുക്കുന്നതിനും സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെ അനുമതി നല്‍കുമെന്ന് ജാവേദ്കര് അറിയിച്ചു. വീടുകള്‍ക്ക് പുറമേ മത്സ്യ ഉണക്ക് കേന്ദ്രങ്ങള്‍, ലേല ഹാളുകള്‍, മീന്‍ മാര്‍ക്കറ്റുകള്‍ എന്നിവ പണിയാനും പരമ്പരാഗത മത്സ്യ ത്തൊഴിലാളികള്‍ക്ക് സാധിക്കും.
തീരദേശമേഖലകളിലെ മുഴുവന്‍ ആളുകളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയമിച്ച ഭൗമ സെക്രട്ടറി അധ്യക്ഷനായ സമിതി സംസ്ഥാനങ്ങളും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തും. ചര്‍ച്ചക്കുശേഷമുള്ള റിപ്പോര്‍ട്ട് സമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: