ഇതിനകം രണ്ടര ലക്ഷത്തിലേറെപ്പേരെയാണ് സൈന്യം രക്ഷിച്ചത്. കുടിവെള്ളമെത്തിക്കാനുള്ള വലിയ പ്ലാന്റുകള്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത് സൈന്യമാണ്. ഒരു ദിവസം നാലു ലക്ഷം ലിറ്റര്‍ ജലം വരെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള 20 പ്ലാന്റുകളാണ് ഇവിടെ എത്തിച്ചത്. 13 ടണ്‍ ജലശുദ്ധീകരണ ടാബ്ലറ്റുകളും, പ്രതിദിനം 1.2 ലക്ഷം കുപ്പി ജലം ശുദ്ധീകരിക്കാനാകുന്ന ആറ് പ്ലാന്റുകളും മുന്‍പു നേരത്തെ ശ്രീനഗറില്‍ എത്തിച്ചിരുന്നു.
അരലക്ഷത്തിലധികം കമ്പിളിപ്പുതപ്പുകള്‍ പ്രളയ ബാധിത മേഖലയില്‍ സൈന്യം എത്തിച്ചു. പതിനായിരക്കണക്കിന് ടെന്റുകളാണ് പ്രളയബാധിതമേഖലയില്‍ എത്തിച്ചത്. സേനാ മെഡിക്കല്‍ സര്‍വീസിലെ 80 സംഘങ്ങള്‍ മേഖലയിലുണ്ട്. അവന്തിപൂര്‍, പത്താന്, അനന്ത്നാഗ്, ഓള്‍ഡ് എയര്‍ഫീല്‍ഡ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ആശുപത്രികള്‍ വഴി പ്രളയബാധിതര്‍ക്ക് രോഗപരിചരണം നല്കി വരുന്നു. 53,082 പേരെ വിവിധ സംഘങ്ങള്‍ ഇതിനകം ചികിത്സിച്ചു. ലാബ് സൗകര്യമുള്‍പ്പെടെ പൂര്‍ണ്ണമായും സജ്ജീകരിക്കപ്പെട്ട രണ്ട് ആശുപത്രികള്‍ ശ്രീനഗറില്‍ സ്ഥാപിച്ചിട്ടുണ്ട്.
വ്യോമസേനയുടെ 80 യാത്രാ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും 2451തവണ മേഖലയില്‍ പറക്കുകയും 3435 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ആകാശമാര്‍ഗ്ഗം വിതരണം ചെയ്യുകയും ചെയ്തു. സൈന്യത്തിന്റെ 224 ഉം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 148 ഉം ബോട്ടുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്. അരലക്ഷത്തോളം സൈനികരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: