കൊച്ചി: മണപ്പുറം ഫിനാന്‍സ് 1000 രൂപ മുഖവിലയുള്ള നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (എന്‍ സി ഡി) പുറത്തിറക്കുന്നു. സെക്വേര്‍ഡ്, റെഡീമബിള്‍ ആയ ഡിബഞ്ചറുകളുടെ കാലാവധി 400 ദിവസം മുതല്‍ 75 മാസം വരെയായിരിക്കും. പ്രതിവര്‍ഷം 12.13 ശതമാനം വരെ പ്രതിഫലം ഉറപ്പുനല്‍കുന്നതാണ് ഇവ.കൂടാതെ 36 മാസക്കാലാവധിയുള്ള എന്‍ സി ഡിയില്‍ നിക്ഷേപിക്കുന്ന കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്സ്, നിലവിലുള്ള ബോണ്ട് ഹോള്‍ഡേഴ്സ് എന്നിവര്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി 0.25% അധികപലിശയും ലഭ്യമാണ്.
150 കോടി രൂപയുടെ ഡിബഞ്ചറുകളാണ് കമ്പനി പുറത്തിറക്കുന്നതെന്ന് എം ഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ വ്യക്തമാക്കി. 150 കോടി രൂപ വരെ ഓവര്‍ സബ്സ്ക്രിപ്ഷന് നിലനിര്ത്താമെന്നുള്ളതിനാല് മൊത്തം 300 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും.
സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഇഷ്യൂ 2014 ഒക്ടോബര്‍ എട്ടിന് ക്ലോസ് ചെയ്യും. നേരത്തെ ക്ലോസ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.2014 സാമ്പത്തികവര്‍ഷത്തില്‍ 226.01 കോടി രൂപയുടെ അറ്റാദായമാണ് മണപ്പുറം ഫൈനാന്‍സ് നേടിയത്. 2014 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 2,492 കോടി രൂപയുടെ അറ്റമൂല്യമാണ് കമ്പനിക്കുള്ളത്. ഇതേകാലത്തെ മൂലധന ഉപയുക്തത 27.68 ശതമാനമാണ്. ഏറെക്കാലമായി ക്രിസിലിന്റെ എപ്ലസ്/ സ്റ്റേബിള്‍ ക്രെഡിറ്റ് റേറ്റിങ് നിലനിറുത്തിവരികയാണ് കമ്പനി.
1992 ല്‍ നിലവിലെ എം ഡിയും സി ഇ ഒയുമായ വി പി നന്ദകുമാറാണ് കമ്പനി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കുടുംബം 1949 മുതല്‍ സ്വര്‍ണപ്പണയത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. തൃശൂര്‍ ജില്ലയിലെ വലപ്പാടാണ് കമ്പനിയുടെ ആസ്ഥാനം. 1995ല്‍ കമ്പനി പബ്ലിക് ലിമിറ്റഡായി. കമ്പനിയുടെ ഓഹരികള്‍ ബി എസ് ഇ, സി എസ് ഇ, എം എസ് ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
2014 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,293 ബ്രാഞ്ചുകളാണ് മണപ്പുറം ഫിനാന്‍സിനുള്ളത്. മാനേജ്മെന്റിന്റെ കീഴിലുള്ള ആസ്തി 81.63 ബില്യന്‍ രൂപയാണ്. കമ്പനിയുടെ അറ്റ ആസ്തിമൂല്യം 24.92 ബില്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: