കൊച്ചി: മഹാനവമി, വിജയദശമി, ദീപാവലി ഉത്സവ സീസണ് പ്രമാണിച്ച് ഫോര്‍ഡ് ഫിഗോ പുതിയ രൂപത്തില്‍ വിപണിയിലെത്തി.
14 ഇഞ്ച് അലോയ് വീലുകള്‍, ഫോഗ് ലാംപ് ബെസെല്‍സ്, റിയര്‍ ബംപര്‍ വാലന്‍സ് എന്നിവയാണ് ബാഹ്യമോടി. ക്രോം സിഗ്നേച്ചര്‍ ഫെന്‍സര്‍ ബാഡ്ജ്, മിററുകളിലെ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും ഫോര്‍ഡ് ഫിഗോയ്ക്ക് പ്രീമിയം ഭംഗി പകരുന്നു.
കൈനറ്റിക് ബ്ലൂ ടൈറ്റാനിയത്തില്‍ ഉള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ദ്വിതല സൈബര്‍ ബ്ലൂ സാറ്റിന് അലൂമിനിയം ഫിനിഷോടുകൂടിയ സീറ്റുകള്‍ തുടങ്ങിയ പ്രത്യേകതകളുമുണ്ടെന്ന് ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് പിപര്സാനിയ പറഞ്ഞു. വില പെട്രോള്‍ പതിപ്പിന് 3.87 ലക്ഷം രൂപ, ഡീസല്‍ പതിപ്പിന് 4.83 ലക്ഷം രൂപയും. രണ്ടു വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: