തൃശൂര്‍: കെഎസ്എഫ്ഇ 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡുവായ 15.07 കോടി രൂപ സര്‍ക്കാരിലേക്ക് കൈമാറി. ഈ തുകയ്ക്കുള്ള ചെക്ക് ധനമന്ത്രി കെ.എം. മാണിക്ക് കെഎസ്എഫ്ഇ ചെയര്മാന് പി.ടി. ജോസ് കോഴിക്കോട് വച്ച് നല്കി. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ പി. രാജേന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡംഗം ശങ്കരന് മാസ്റ്റര്‍, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), എസ്. ഹരി, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇതോടെ കെഎസ്എഫ്ഇ സംസ്ഥാന സര്‍ക്കാരിന് സര്‍വീസ് ചാര്‍ജ്, ഗ്യാരണ്ടി കമ്മീഷന്, ഡിവിഡന്റ് എന്നീ ഇനങ്ങളിലായി ഇതുവരെ നല്കിയ തുക 557 കോടി രൂപയായി. കെഎസ്എഫ്ഇക്ക് ഇപ്പോള്‍ 2424 കോടി രൂപ ട്രഷറി നിക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാരിന് ആദായനികുതി ഇനത്തില്‍ ഇതുവരെ 521.27 കോടി രൂപയും നല്‍കിയതായി ജനറല്‍ മാനേജര്‍ (ബിസിനസ്) വി.പി. സുബ്രഹ്മണ്യന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: