ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഗംഭീര ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മാലെദ്വീപിനെ മറുപടിയില്ലാത്ത 15 ഗോളുകള്‍ക്ക് തച്ചുതകര്‍ത്തു.
വിംഗര്‍ സസ്മിത മാലിക്കും മിഡ്ഫീല്‍ഡര്‍ കമലാ ദേവിയും അഞ്ചു ഗോള്‍ വീതംനേടി. സ്ട്രൈക്കര്‍ ബാല ദേവി രണ്ടു തവണ ലക്ഷ്യംകണ്ടു. ക്യാപ്റ്റന്‍ ബെംബെം ദേവി, പ്രമേശ്വരി ദേവി, ആശാലത ദേവി എന്നിവര്‍ മറ്റു സ്കോറര്‍മാര്‍.
മികച്ച പാസിംഗും ഒത്തിണക്കവും കാട്ടിയ ഇന്ത്യന്‍ പെണ്‍പുലികളെ തടയാന്‍ മാലെദ്വീപിന് കരുത്തുപോരായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ഒമ്പതു ഗോളുകള്‍ അടിച്ചുകൂട്ടി. ആതിഥേയരായ ദക്ഷിണ കൊറിയയുമായിട്ട്17നാണ് ഇന്ത്യയുടെ അടുത്ത കളി. 19ന് തായ്ലന്റിനോട് അവസാന പോരാട്ടം. വമ്പന്‍ ജയത്തോടെ ഇന്ത്യ ഏറെക്കുറെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാലു ടീമുകളില്‍ മൂന്നെണ്ണത്തിന് അവസാന എട്ടിലേക്ക് അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: