കൊടകര: തുടര്‍ച്ചയായി 25 മണിക്കൂര്‍ ഇരട്ടത്തായമ്പക അവതരിപ്പിച്ചു കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ശുകപുരം ദിലീപ് സ്വന്തം റെക്കോഡ് മറി കടന്ന് 101 മണിക്കൂര്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നേരത്തെ സ്ഥാപിച്ച 25 മണിക്കൂര്‍ മറി കടന്നത്. നാദബ്രഹ്മം 2014 എന്ന പേരില്‍ നെല്ലായി തുപ്പങ്കാവ് ക്ഷേത്രാങ്കണത്തില്‍ 101 മണിക്കൂര്‍ എന്ന പുതിയ റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരട്ട തായമ്പക ആരംഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ദിലീപിനൊപ്പം പുതിയ ടീമുകള്‍ മാറിക്കൊണ്ടിരിക്കും. ലിംക ബുക്കിന്റെ നിബന്ധനകള്‍ പ്രകാരം ഓരോ മണിക്കൂറിലും 10 മിനിറ്റ് സമയമാണ് വിശ്രമത്തിനു അനുവധിക്കപ്പെട്ടിട്ടുള്ളത്. ഇത് ഓരോ മണിക്കൂറിനു ശേഷമോ ഒരുമിച്ചോ എടുക്കാം. ഭക്ഷണം,സ്നാനം, പ്രാഥമിക കര്‍മ്മങ്ങള്‍, ഉറക്കം തുടങ്ങിയവയെല്ലാം നിര്‍വ്വഹിക്കാന്‍ ഈ സമയം മാത്രമാണ് ലഭിക്കുക. പുതിയ റെക്കോഡിലേക്ക് നിങ്ങുന്ന ദീലിപിനോടൊപ്പം മകന് ശുകപുരം മുരളീകൃഷ്ണനും അച്ഛനോടൊപ്പം കൊട്ടി പ്രാഗത്ഭ്യം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: