അടിമാലി : ദേശീയ പാതയോരത്തെ ബി.എസ്.എന്‍.എല്‍ . കേബിള്‍ മുറിച്ചു കടത്തി . കൂമ്പന്‍പാറ , ഓടക്കാ സിറ്റി പ്രദേശത്തെ 138 ലാന്‍ഡ് ഫോണുകള്‍ നിശ്ചലമായി . കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം . കൊച്ചി – മധുര ദേശീയ പാതയില്‍ അടിമാലി എട്ടുമുറിക്ക് സമീപം നാളുകളായി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു . മണ്ണിനടിയില്‍ താഴിത്തിയിട്ടിരുന്ന കേബിളുകള്‍ ഇതോടെ പുറത്തായി . 200,50,20എന്നീ ക്രമത്തിലുള്ള മൂന്നുകേബിളുകളാണ് ഇതുവഴി പോയിരുന്നത് . ഈ മൂന്നുകേബിളുകളും 10 മീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റിയ നിലയിലാണ് . കൂമ്പന്‍പാറ ഭാഗത്തേക്ക് പോകുന്ന ടെലിഫോണ്‍ കേബിളുകളാണ് ഇത് . ഇവിടെ ഇനി മണ്ണ് മാന്തി ജോലിചെയ്യണമെങ്കില്‍ ദേശീയ പാത അധികാരികളുടെ അനുമതി വേണം . ഇതിനായി ബി.എസ്.എന്‍.എല്‍. റിപ്പോര്‍ട്ട് നല്കി . ദേശീയ പാത അധികാരികളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇതിന്റെ പ്രവര്‍ത്തനം തുടരാനാകൂ . ടെലിഫോണ്‍ കണക്ഷന് പുനഃസ്ഥാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. അടിമാലി പ്രദേശത്തെ പലയിടങ്ങളിലായി നിരവധി കേബിളുകളാണ് മുറിച്ച് കടത്തുന്നത് . പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: