കൊച്ചി: ഷെല്‍ ലൂബ്രിക്കന്റ്സിന്റെ ഏറ്റവും ആധുനിക മോട്ടോര്‍ ഓയില്‍ ആയ ഷെല്‍ ഹെലിക്സ് അള്‍ട്രാ വിപണിയില്‍. എന്‍ജിനുകള്‍ക്ക് കൂടുതല്‍ ശുചിത്വവും സംരക്ഷണം നല്‍കുന്നതാണ് പുതിയ ലൂബ്രിക്കന്റ്. എന്‍ജിന്റെ പ്രകടനവും കാലയളവും വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി കഴിയും.
ഷെല്‍ പ്യൂവര്‍ പ്ലസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രകൃതിദത്ത വാതകങ്ങളില്‍നിന്ന് ഇവ നിര്‍മിക്കുന്നത്. ഗ്യാസ് – ടു – ലിക്വിഡ് (ജിറ്റിഎല്) സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രൂഡ് ഓയിലിലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവക്ഷിപ്തങ്ങളില്ലാത്ത ഏറ്റവും ആധുനിക സിന്തറ്റിക് മോട്ടോര്‍ ഓയില്‍ നിര്‍മിച്ചെടുക്കുകയാണ് ഷെല്‍.
ജിടിഎല്‍ സാങ്കേതികവിദ്യ ഇന്ത്യയിലേയ്ക്കു കൊണ്ടുവരുന്നതിന് അഭിമാനമുണ്ടെന്ന് ഷെല്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നിതിന്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: