കൊച്ചി : മേരി കോമില് ബോക്സിങ് ചാമ്പ്യന്‍ മേരി കോമിന്റെ വേഷമിടുന്ന പ്രിയങ്ക ചോപ്ര, ഗൃഹോപകരണ നിര്‍മാതാക്കളായ ഉഷ ഇന്റര്‍നാഷണലിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. സിനിമയില്‍ പങ്കാളിത്തമുള്ള ഉഷ ഇന്റര്‍നാഷണല്‍, ഗ്രാമീണ സ്ത്രീകള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കുന്നതിനായി 3800 സ്കൂളുകള്‍ ഇന്ത്യയിലും 100 എണ്ണം നേപ്പാളിലും നടത്തിവരുന്നു.
സ്ത്രീകളുടെ ജീവിതം പുഷ്ടിപ്പെടുത്തുന്നതില്‍ ഉഷാ ഇന്റര്‍നാഷണല്‍ എക്കാലവും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കമ്പനി ഡയരക്റ്റര് ഛായാ ശ്രീറാം പറഞ്ഞു. 2000 കോടി രൂപ വിറ്റുവരവുള്ള ഉഷ ഇന്റര്‍നാഷണലിന് 75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: