പാറ്റ്ന: രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിയറ്റ്നാമിന് ഉപഹാരമായി ഒരു ബോധിവൃക്ഷത്തൈ സമ്മാനിച്ചു. അദ്ദേഹത്തിന്റെ വിയറ്റ്നാം സന്ദര്‍ശന വേളയിലാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഖര്‍ജിയുടെ വിയറ്റ്നാം സന്ദര്‍ശനത്തില്‍ വിയറ്റ്നാം പ്രസിഡന്റിന് സമര്‍പ്പിക്കുന്നതിനായി ബോധഗയയില്‍ നിന്നും വൃക്ഷത്തൈ വിദേശകാര്യമന്ത്രാലയത്തിന് അയച്ചുകൊടുത്തിരുന്നതായി ബോധഗയ ക്ഷേത്ര മാനേജ്മെന്റ് സമിതി (ബിടിഎംസി) സെക്രട്ടറി എന്‍. ദോര്‍ജി പറഞ്ഞു.
ദല്‍ഹിയിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിലെയും ബുദ്ധക്ഷേ്രതത്തിലെയും ആചാര്യന്മാരും വൃക്ഷത്തൈയ്ക്ക് പൂജാവിധികള്‍ നടത്തിയിരുന്നതായി ദോര്‍ജി പറഞ്ഞു. വിയറ്റ്നാമില്‍ ബോധിവൃക്ഷത്തൈ വളരുന്നതിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും മഹാബോധി ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജ്യോണ്‍ ഹൈയ്ക്കിന് ബോധി വൃക്ഷത്തൈ കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: