ഹൈദരാബാദ്: കടുത്ത ദാരിദ്ര്യം മൂലം അമ്മ കുഞ്ഞിനെ 100 രൂപായ്ക്ക് വില്ക്കാന് ശ്രമിച്ചു. മഹ്ബൂബ് നഗര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.നാട്ടുകാര്‍ ശിശുസംരക്ഷണ സമിതിയെ അറിയിച്ചതിനെ തുടര്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരെത്തി സംഭവം തടഞ്ഞു. സൈദാ ബീകം എന്ന അമ്മയാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കുടുംബം കടുത്ത ദാരിദ്രത്തിലാണെന്ന് ഇവര്‍ പറഞ്ഞു.അതിനാലാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്. പിന്നീട് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വ്വീസ് പ്രവര്‍ത്തകരെത്തി അമ്മയുടെ സമ്മതത്തോടെ കുട്ടിയെ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: