തൊടുപുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ക്കിരയായി കേരളത്തിന്റെ കണ്ണീരോര്‍മ്മയായി കഴിയുന്ന ഷെഫീഖിനെ കാണാന്‍ ചലച്ചിത്രതാരം സുരേഷ് ഗോപിയെത്തി.
പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീഖിനു പിറന്നാള്‍ സമ്മാനവുമായിട്ടാണ് ആക്ഷന്‍ താരം സുരേഷ് ഗോപി എത്തിയത്. കൊച്ചു ഷെഫീഖിന് സിനിമയില്‍ ഉപയോഗിച്ച ഐജി ക്യാപ്പ് സുരേഷ്ഗോപി ഉപഹാരമായി നല്കി. ഷൂട്ടിംഗ് വേളയില്‍ ഒന്നരമാസം താന്‍ ധരിച്ച തൊപ്പിയാണെന്നു പറഞ്ഞാണ് ഷെഫീഖിനെ തൊപ്പി ധരിപ്പിച്ചത്.
സുരേഷ്ഗോപി എത്തിയതറിഞ്ഞ് നൂറുകണക്കിനാളുകള്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. സിനിമാതാരം ജാഫര്‍ ഇടുക്കി, ആശുപത്രി ചെയര്മാന് കെ.എം.മൂസ, വൈഎംസിഎ പ്രസിഡന്റ് വര്‍ഗീസ് പള്ളിക്കര, ഡോ. കെ.പി.ഷിയാസ്, സിഡബ്ല്യുസി ചെയര്മാന് പി.ജി.ഗോപാലകൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു. കിഡ്്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മേലും ഷെഫീഖിനെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: