ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടുമ്പിനെപ്പോലെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. അഴിമതിയില്‍ മുങ്ങി നില്ക്കുന്ന മുഖ്യമന്ത്രി സ്വയം ഇറങ്ങിപ്പോവാന്‍ തയ്യാറായില്ലെങ്കില്‍ അടിച്ചിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല കോടതി വിധികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ അഴിമതിക്കാര്‍ക്ക് വിറ്റു. വിലക്കയറ്റം, അഴിമതി തുടങ്ങിയ ജനവിരുദ്ധ നടപടികളുമായി മുന്നാട്ട് പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന് ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റാനിയം, പാമോയില്‍ അഴിമതിക്കേസുകളിലെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആരംഭിച്ച സമരം സര്‍ക്കാറിനെതിരായ അത്യുഗ്ര സമരത്തിന് നാന്ദിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: