ടോക്കിയോ: അഞ്ച് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് തിരിച്ചു. തന്റെ ജപ്പാന് സന്ദര്‍ശനം വിജയകരമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ 35 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന ജപ്പാന്റെ ഉറപ്പ് നമ്മുടെ രാജ്യത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്ദ് അക്ബ്ബറുദ്ദീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: