തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ സ്റ്റോറേജ് സൊല്യൂഷന്‍സിന്റെ ആവശ്യം പരിഗണിച്ച് അനുബന്ധ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുമെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ അറിയിച്ചു. അമേരിക്കന്‍ ഹാര്ഡ്വെയര് കമ്പനിയാണ് വെസ്റ്റേണ്‍ ഡിജിറ്റല്‍. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവയുടെ എണ്ണവും ഉപയോഗവും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇവ പുറത്തിറങ്ങുന്നത് വളരെ മിതമായ മെമ്മറിയുമായാണ്. എന്നാല്‍ ഡബ്യു.ഡി സ്റ്റോറേജ് സൊല്യൂഷന്‍സ് കൂടുതല്‍ ശേഖരണ ശേഷിയും വിശ്വാസ്യതയും നല്‍കുമെന്നും വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ സഹായിക്കുമെന്നും ഡബ്യു.ഡി ഇന്ത്യ- സൗത്ത് ഏഷ്യാ മേധാവി സുബ്രതോ ദാസ് അഭിപ്രായപ്പെട്ടു. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം എന്നീ സ്ഥലങ്ങളിലാണ് ഡാറ്റാ സ്റ്റോറേജ് സൊല്യൂഷന്‍സിന്റെ ആവശ്യകത കൂടുതലുളളത്. ക്രമേണ അതു മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: