Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന ഇന്റര്‍ ക്ലബ്‌ അത്ലറ്റിക്‌ മീറ്റ്‌: ആദ്യദിനം 11 റെക്കോര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കൊച്ചി: കെ.പി. ജോസഫ്‌ സ്മാരക 11-ാ‍മത്‌ സംസ്ഥാന ഇന്റര്‍ ക്ലബ്‌ അത്ലറ്റിക്‌ മത്സരങ്ങള്‍ക്ക്‌ തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഓവറോള്‍ നിലയില്‍ 90 പോയിന്റുമായി നിലവിലെ ജേതാക്കളായ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസ്‌ മുന്നിലെത്തി. രണ്ട്‌ സ്വര്‍ണ്ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കമാണ്‌ സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌. രണ്ടും മൂന്നും സ്ഥാനങ്ങളും എറണാകുളം ജില്ലക്ക്‌ തന്നെയാണ്‌.

സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിന്റെ എതിരാളികളായ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസ്‌ രണ്ടാമതും കോതമംഗലത്തെ തന്നെ എംഎ കോളേജ്‌ മൂന്നാമതുമാണ്‌. മൂന്ന്‌ സ്വര്‍ണ്ണവും 5 വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി 85.5 പോയിന്റുമായാണ്‌ മാര്‍ബേസില്‍ എച്ച്‌എസ്‌എസ്‌ രണ്ടാമത്‌ നില്‍ക്കുന്നത്‌. മൂന്നാം സ്ഥാനത്തുള്ള എംഎ കോളേജിന്‌ 5 സ്വര്‍ണ്ണവും നാല്‌ വെള്ളിയും രണ്ട്‌ വെങ്കലവുമടക്കം 73 പോയിന്റാണുള്ളത്‌. പാലക്കാട്‌ ജില്ലയിലെ പറളി സ്കൂളാണ്‌ ഓവറോള്‍ നിലയില്‍ നാലാം സ്ഥാനത്ത്‌. അഞ്ച്‌ സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയുമടക്കം 67 പോയിന്റാണ്‌ അവരുടെ സമ്പാദ്യം.

മീറ്റിന്റെ ആദ്യ ദിനം 11 റെക്കോര്‍ഡുകളാണ്‌ പിറവിയെടുത്തത്‌. വനിതകളുടെ 10000 മീറ്ററില്‍ പാലക്കാട്‌ പറളി എച്ച്‌എസിലെ എം.വി. രാമേശ്വരി, 20 വയസ്സിന്‌ താഴെയുള്ള പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട്‌ പറളി എച്ച്‌എസിലെ എം.ഡി. താര, ഹൈജമ്പില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഏയ്ഞ്ചല്‍ പി. ദേവസ്യ, 18 വയസ്സിന്‌ താഴെ വിഭാഗം പോള്‍വോള്‍ട്ടില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ മരിയ ജെയ്സണ്‍, 16 വയസ്സിന്‌ താഴെയുള്ളവരുടെ ഡിസ്കസ്‌ ത്രോയില്‍ പറളി എച്ച്‌എസിലെ ഇ. നിഷ, അണ്ടര്‍ 14 ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു എന്നിവരും പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ കോതമംഗലം എംഎ കോളേജിലെ ആല്‍ഫിന്‍. വി.പിയും, 10,000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ഷിജു സി.പി., 20 വയസ്സിന്‌ താഴെയുള്ളവരുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്‌എസ്‌എസിലെ ബിനു പീറ്റര്‍, 400 മീറ്ററില്‍ കോഴിക്കോട്‌ സായിയിലെ നോഹ നിര്‍മല്‍ ടോം, 16 വയസ്സിന്‌ താഴെയുള്ളവരുടെ ഹൈജമ്പില്‍ എറണാകുളം സിഎസ്‌എച്ചിലെ മനു ഫ്രാന്‍സിന്‌ എന്നിവരാണ്‌ ആദ്യദിവസത്തെ റെക്കോര്‍ഡിന്‌ അവകാശികളായത്‌.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 15.24 മീറ്റര്‍ എറിഞ്ഞാണ്‌ എംഎ കോളേജിന്റെ താരമായ വി.പി. ആല്‍ഫിന്‍ പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. 2008-ല്‍ കോഴിക്കോട്‌ സായിയിലെ രഞ്ജിത്ത്‌ സ്ഥാപിച്ച 13.44 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ ആല്‍ഫിന്‌ മുന്നില്‍ വഴിമാറിയത്‌. 10000 മീറ്ററില്‍ സി.പി. ഷിജു 32 മിനിറ്റ്‌ 18.5 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ പുതിയ റെക്കോര്‍ഡിന്‌ അവകാശിയായത്‌. 2008-ല്‍ പാലക്കാട്‌ മുണ്ടൂര്‍ ഹൈസ്കൂളിലെ വി.കെ. അനില്‍കുമാര്‍ സ്ഥാപിച്ച 33 മിനിറ്റ്‌ 39.06 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ ഷിജുവിന്‌ മുന്നില്‍ വഴിമാറിയത്‌. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ നേവി കൊച്ചിയുടെ ആശിഷ്കുമാറും നിലവിലെ റെക്കോര്‍ഡ്‌ മറികടന്നു. 20 വയസ്സിന്‌ താഴെയുള്ളവരുടെ 10000 മീറ്ററില്‍ 33മിനിറ്റ്‌ 50.1 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ കോതമംഗലം മാര്‍ബേസില്‍ എച്ച്‌എസ്‌എസിന്റെ ബിനു പീറ്റര്‍ പുതിയ റെക്കോര്‍ഡിന്‌ അവകാശിയായത്‌. 2008-ല്‍ എംഎ കോളേജിന്റെ മുഹമ്മദ്‌ അലി സ്ഥാപിച്ച 33 മിനിറ്റ്‌ 59.54 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ ബിനു മറികടന്നത്‌. 400 മീറ്ററില്‍ 48.15 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ കോഴിക്കോട്‌ സായിയിലെ നോഹ നിര്‍മല്‍ ടോം പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. 2010-ല്‍ എംഎന്‍കെഎം അത്ലറ്റിക്‌ ക്ലബിലെ വി. സജിന്‍ സ്ഥാപിച്ച 48.45 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌.

വനിതകളുടെ 10000 മീറ്ററില്‍ 36 മിനിറ്റ്‌ 59 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ പാലക്കാട്‌ പറളി എച്ച്‌എസിലെ എം.വി. രാമേശ്വരി റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌. 2008-ല്‍ കൊല്ലം സെന്‍ട്രലൈസ്ഡ്‌ ഹോസ്റ്റലിലെ ഡി. ഷീബ സ്ഥാപിച്ച 40 മിനിറ്റ്‌ 55.8 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ രാമേശ്വരിക്ക്‌ മുന്നില്‍ വഴിമാറിയത്‌. രണ്ടാം സ്ഥാനത്തെത്തിയ പാലാ അല്‍ഫോണ്‍സ കോളേജിലെ ജിന്റു ജോസും നിലവിലെ റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു. 20 വയസ്സിന്‌ താഴെയുള്ളവരുടെ 5000 മീറ്ററില്‍ സ്കൂള്‍ മീറ്റുകളിലെ സൂപ്പര്‍താരം എം.ഡി. താര പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. 17 മിനിറ്റും 55.8 സെക്കന്റും കൊണ്ട്‌ ഫിനിഷ്‌ ചെയ്താണ്‌ താര 2011-ല്‍ പറളി സ്കൂളിലെ തന്നെ കെ.എം. മീഷ്മ സ്ഥാപിച്ച 18 മിനിറ്റ്‌ 5.86 സെക്കന്റിന്റെ റെക്കോര്‍ഡ്‌ മറികടന്നത്‌. പറളി സ്കൂളിലെ തന്നെ പി.ഡി. വിബിത വെള്ളിമെഡല്‍ കരസ്ഥമാക്കി. ഹൈജമ്പില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഏയ്ഞ്ചല്‍ പി. ദേവസ്യ 1.66 മീറ്റര്‍ ഉയരം താണ്ടിയാണ്‌ പുതിയ റെക്കോര്‍ഡിന്‌ അവകാശിയായത്‌. 2009-ല്‍ തൃശൂര്‍ സായി ട്രെയിനിങ്ങ്‌ സെന്ററിലെ ഗീതു സക്കറിയ സ്ഥാപിച്ച 1.65 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ ഏയ്ഞ്ചലിന്‌ മുന്നില്‍ വഴിമാറിയത്‌. 18 വയസ്സിന്‌ താഴെയുള്ളവരുടെ പോള്‍വോള്‍ട്ടില്‍ മൂന്ന്‌ ഉയരം ചാടിയാണ്‌ പാല അല്‍ഫോണ്‍സാ കോളേജിലെ മരിയ ജെയ്സണ്‍ റെക്കോര്‍ഡ്‌ നേടിയത്‌. 2008-ല്‍ പാലാ ജമ്പ്സ്‌ അക്കാദമിയിലെ കെ.സി. ദിജ സ്ഥാപിച്ച 2.95 മീറ്റര്‍ ഉയരമാണ്‌ മരിയ മറികടന്നത്‌. 16 വയസ്സിന്‌ താഴെയുള്ളവരുടെ ഡിസ്കസ്‌ ത്രോയില്‍ പാലക്കാട്‌ പറിളി എച്ച്‌എസിലെ ഇ. നിഷ 32.37 മീറ്റര്‍ ദൂരത്തേക്ക്‌ എറിഞ്ഞാണ്‌ 2010-ല്‍ കോട്ടയം കാര്‍മല്‍ സ്പോര്‍ട്സ്‌ ക്ലബിന്റെ ആതിര മുരളീധരന്‍ സ്ഥാപിച്ച 31.37 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ പഴങ്കഥയാക്കിയത്‌. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മരിയം മാത്യു 9.59 മീറ്റര്‍ എറിഞ്ഞാണ്‌ റെക്കോര്‍ഡ്‌ തിരുത്തിയത്‌. 2010-ല്‍ കൊല്ലം സ്പോര്‍ട്സ്‌ ഹോസ്റ്റലിലെ അശ്വനി ശ്യാംഗോപന്റെ പേരിലായിരുന്നു (9.07 മീറ്റര്‍) നിലവിലെ റെക്കോര്‍ഡ്‌.

സ്പോര്‍ട്സ്‌ ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.