സാവോ പോളോ: ബ്രസീലില്‍ നടക്കുന്ന പതിനഞ്ചാമത് ലോക സ്‌കൂള്‍ മീറ്റില്‍ മലയാളി താരം ലേഖ ഉണ്ണിക്ക് വെങ്കലം. പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ മത്സരത്തിലായിരുന്നു ലേഖയുടെ മെഡല്‍ നേട്ടം. 4.58 സെക്കന്‍ഡിലാണ് ലേഖ ഫിനീഷ് ചെയ്തത്.
ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലേഖയുടെ ആദ്യ അന്താരാഷ്‌ട്ര മീറ്റും. പ്രശസ്ത ഒളിമ്പ്യന്‍ മെഴ്‌സിക്കുട്ടന്റെ അക്കാദമിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലേഖ. ണ്ണി, പി.സി ഉണ്ണിയുടേയും മായയുടേയും മകളാണ്. സൗത്ത് സോണിലും ഇന്റര്‍ സോണിലും അടക്കം നിരവധി മെഡലുകള്‍ ലേഖ നേടിയിട്ടുണ്ട്.
ഹീറ്റ്‌സില്‍ രണ്ടാം മികച്ച സമയം കുറിച്ചായിരുന്നു ലേഖാ ഉണ്ണി സ്‌കൂള്‍ മീറ്റിന്റെ ഫൈനലില്‍ കടന്നത്.
















