മലപ്പുറം: സംസ്ഥാന പോളിടെക്നിക്ക് കോളേജ് ഗെയിംസ് ആന്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ മാര്‍ച്ച് രണ്ടുവരെ കാലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ നടക്കും. എകെഎന്‍എം ഗവ. പോളിടെക്നിക്ക് തിരൂരങ്ങാടിയുടെ ആതിഥേയത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 70 ഓളം പോളിടെക്നിക്കുകളില്‍ നിന്നായി ആയിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളും 200 ഓളം ഒഫീഷ്യലുകളും മേളയില്‍ പങ്കെടുക്കും. രജിസ്ട്രേഷന്‍ 28ന് രാവിലെ പത്തുമുതല്‍ തിരൂരങ്ങാടി എകെഎന്‍എം ഗവ. പോളിടെക്നിക്ക് കോളേജില്‍ നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് മന്ത്രി എ.പി. അനില്‍കുമാര്‍ അത്ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രണ്ടിന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
















