ഹേഗ്: ലോകകപ്പ് ഹോക്കിയ്ക്കു മുന്നോടിയായുള്ള അവസാന പരിശീലന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 4-1 ന് ഇന്ത്യ തുരത്തി. ജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായി. നേരത്തെ അര്‍ജന്റീനയുമായുള്ള മത്സരത്തില്‍ 2-1ന് ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രൂപീന്ദര്‍പാല്‍ സിംഗ് രണ്ടും ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ്, വി. ആര് രഘുനാഥ് എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്കോര്‍ ചെയ്തു. ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും പരിക്കേറ്റവര്‍ക്ക് പകരമിറങ്ങിയ ലളിത് ഉപാദ്ധ്യായ്, യുവരാജ് വാല്മീകി എന്നിവര്‍ ആദ്യമത്സരത്തില്‍ തന്നെ മികവ് പുലര്‍ത്തിയതായും ഇന്ത്യന്‍ നായകന് സര്‍ദാര്‍ സിംഗ് പറഞ്ഞു. ഹോളണ്ടിലെ ഹേഗില്‍ നാളെ യാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. ജൂണ്‍ 15ന് ഫൈനല്‍.
















