ലണ്ടന്‍: ലോക ഒന്നാം നമ്പറും വിംബിള്‍ഡണിലെ രണ്ടാം സീഡുമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ മിഖായേല്‍ കുകുഷ്കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-7 (4-7), 6-1, 6-1, 6-1 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.
ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി കസാക്ക് താരം അട്ടിമറിയുടെ സൂചന നല്‍കിയെങ്കിലും പിന്നീട് ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന നദാലിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ സ്പെയിനിന്റെ റോബര്‍ട്ടോ ബാറ്റിയൂസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി നാലാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ നാലാം സീഡ് ആഗ്നിയേസ്ക് റഡ്വാന്‍സ്ക, പെട്രാ ക്വിറ്റോവ, സഫറോവ എന്നിവരും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: