യുവ നായകന്മാരായ ഫഹദ് ഫാസിലും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ അഞ്ജലി മേനോനാണ് യുവനായകന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് അന്‍വര്‍ റഷീദാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അന്‍വറിന്റെ ഉസ്താദ് ഹോട്ടലിന് വേണ്ടി തിരക്കഥ രചിച്ചത് അഞ്ജലി മേനോനായിരുന്നു. അഞ്ച് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥകളില്‍ ഈ മൂന്ന് പേരും അഭിനയിച്ചിരുന്നുവെങ്കിലും മൂവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: