പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമക്കുശേഷം മോഹന്‍ലാല്‍ രാജീവ്നാഥ് കൂട്ടുകെട്ട് വീണ്ടും. രസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും മോഹന്‍ലാലിനൊപ്പം മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.
റസ്റ്റോറന്റുകളുടെയും കാറ്ററിംഗ് സര്‍വീസിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആണ്. കേരളത്തില്‍ കാറ്ററിംഗ് കമ്പനി നടത്തുന്ന നമ്പൂതിരിയായ ഒരു പാചകക്കാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ദുബായിലെ ഒരു കുടുംബം വിവാഹസത്കാരത്തിനായി ഭക്ഷണം ഒരുക്കാന്‍ ഇന്ദ്രജിത്തിനെ അവിടേക്ക് ക്ഷണിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.
പാചകകാര്യത്തില്‍ ഇന്ദ്രജിത്തിന് ഉപദേശങ്ങള്‍ നല്‍കുന്നയാളുടെ വേഷമാണ് മോഹന്‍ലാലിന്റേത്. സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നെയില ഉഷയാണ് ചിത്രത്തിലെ നായിക.
നെടുമുടി വേണുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുധീപ് കുമാര്‍ തിരക്കഥ രചിക്കുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: