ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം റീമേക്കിനൊരുങ്ങുന്നു.
മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ‘ദൃശ്യ’ത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളാണ് ഇറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റുകള്‍ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന് സുരേഷ് ബാലാജി വന്‍തുകയ്ക്ക് വാങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കന്നടയിലെ വിതരണാവകാശം കരസ്ഥമാക്കിയത് നിര്‍മാതാവായ മുകേഷ് മേത്തയാണ്. ഹിന്ദി, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നതും ജിത്തുജോസഫ് തന്നെയാണ്. സിദ്ധിഖ്, ഷാജോണ്‍, മീന, ആശാശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: