മമ്മ്ത മോഹന്‍ദാസ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി വിട്ടു നിന്ന മമ്മ്ത, അനില്‍-ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്രമായി സംവിധായകനാകുന്ന ടു നോറ വിത്ത് ലവ് എന്ന സിനിമയിലൂടെയാണ് വീണ്ടും അഭിനരംഗത്തേക്ക് എത്തുന്നത്.
പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജി.എസ്.അനിലാണ് തിരക്കഥ രചിക്കുന്നത്. മമ്മ്തയെ കൂടാതെ കനിഹ, കൃഷ് സത്താര്‍, ശേഖര്‍ മേനോന്, മിത്ര കുര്യന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈമാസം 20ന് കോഴിക്കോട്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അന്‍വര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു ആദ്യം മമ്മ്തയെ ക്യാന്‍സര്‍ രോഗം പിടിച്ചത്. പിന്നീട് ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി മടങ്ങിയെത്തി. ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീണ്ടും രോഗം പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: