തമിഴ്സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെതന്നെ ചരിത്രത്തില്‍ ഇടം പിടിച്ച സിംഗം-ടുവിന്റെ ഹിന്ദിപ്പതിപ്പില്‍ നായികയാകുന്നത് കരീനാ കപൂര്‍. തമിഴ് സിംഗത്തില്‍ നായികക്ക് അത്ര പ്രാധാന്യമില്ലെങ്കിലും ഹിന്ദിയില്‍ അതു പറ്റില്ല. അവിടെ നായികയെക്കൊണ്ടുകൂടിയാണ് സിനിമ ജയിക്കുന്നത്. തമിഴ് സിംഗത്തിലെ സൂര്യയുടെ റോളില്‍ അജയ് ദേവ്ഗന്‍ നായകനും കരീന നായികയുമാകുന്ന ചിത്രം എന്നു തുടങ്ങുമെന്നൊന്നും തീരുമാനമായിട്ടില്ല.
അമോല്‍ ഗുപ്ത കരീനക്കു വേണ്ടി സ്ക്രിപ്റ്റ് മാറ്റിയെഴുതിത്തുടങ്ങിയിട്ടുണ്ട്. കരീനയ്ക്കു വേണ്ടി കഥമാറ്റുമ്പോള് സിംഗം പെണ്സിംഗമാകുമോ എന്നാണ് ഇനി കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: