നിരവധി പുത്തന്‍ പരിപാടികളുമായി വര്‍ണവിസ്മയം തീര്‍ക്കാന്‍ ഏഷ്യാനെറ്റ് പ്ലസ് ഒരുങ്ങുന്നു.
വനിതകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പുത്തന്‍ ഗെയിമുകളുമായി “വാല്‍ക്കണ്ണാടി” രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. മാര്‍ച്ച് 17 തൊട്ട് തിങ്കള്‍ മുതല്‍ വെള്ളിവരെ ഉച്ചയ്ക്ക് 1.30 ന് സംപ്രേഷണം ചെയ്യുന്നു.
കാമ്പസിലെ സൗഹൃദവും പ്രണയവും വിരഹവും മത്സരവും ശത്രുതയും ഉള്‍ക്കൊള്ളുന്ന കാമ്പസിന്റെ ആത്മാവായ പുതിയ പരമ്പര “ക്ലാസ്മേറ്റ്സ്” മാര്‍ച്ച് 17 മുതല്‍ വൈകിട്ട് 5 മണിക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ.
കേരളത്തിലെ വിവിധ കാമ്പസുകളെ പരിചയപ്പെടുത്തുന്ന, കുട്ടികളെ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാമ്പസ് യാത്ര “കാമ്പസ് കളേഴ്സ്” മാര്‍ച്ച് 22 മുതല്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5.30 ന് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തും.
നാളെയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് കരുത്തു പകരുവാന്‍ യുവാക്കളെ സഹായിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ “ഫസ്റ്റ് കട്ട്” മാര്‍ച്ച് 23 മുതല്‍ എല്ലാ ഞായറാഴ്ചകളിലും സംപ്രേഷണം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകന് കമലാണ് “ഫസ്റ്റ് കട്ടി”ന്റെ ചീഫ് ജൂറി.
ഒരു മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയുള്ള റിയാലിറ്റി ഷോ “രാരി രാരീരം രാരോ….” ഏപ്രില്‍ 5 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7. 30 ന് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: